ട്രെയിലറിൽ സണ്ണിയെ വെല്ലുന്ന പ്രകടനവുമായി മിയ മല്‍കോവ | filmibeat Malayalam

Filmibeat Malayalam 2018-01-16

Views 2

ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സെക്‌സിനോടുള്ള തന്റെ താല്‍പര്യം തുറന്ന് പറഞ്ഞും മറ്റും വിവാദങ്ങള്‍ പടച്ചു വിടാന്‍ മടിയില്ലാത്ത ആളാണ് രാം ഗോപാല്‍ വര്‍മ്മ. ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന പേരില്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയില്‍ അശ്ലീല സിനിമകളിലെ നായികയായ മിയ മല്‍കോവയാണ് നായികയാവുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററുകള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. 1995 ല്‍ രംഗീല പോലുള്ള സിനിമകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംവിധായകനായിരുന്നു രാം ഗോപാല്‍ വര്‍മ്മ. സെക്‌സിന് അതിപ്രസരം കൊടുത്ത് അദ്ദേഹം പലപ്പോഴും സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വരുന്ന ട്രെയിലറിന് വേണ്ടി ദിവസങ്ങളായി ആരാധകരുടെ കാത്തിരിപ്പായിരുന്നു ഇന്ന് രാവിലെ 9 മണിയ്ക്ക് നടന്നത്. സെക്‌സിന്റെ അതിപ്രസരമുള്ള ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്.
The trailer of Ram Gopal Varma's God, $ex And Truth is out!

Share This Video


Download

  
Report form
RELATED VIDEOS