മോഹന്‍ലാല്‍ സിനിമകളില്‍ നിന്നും പീറ്റര്‍ ഹെയ്ന്‍ മമ്മൂട്ടി സിനിമയിലേക്ക് എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്‍കുന്നൊരു വാര്‍ത്തയാണിത്.നവാഗതരുടേത് അടക്കം നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. അതിനിടയിലാണ് വീണ്ടും പുതിയ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. പുലമിരുകനിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ മലയാല സിനിമയില്‍ തുടക്കം കുറിച്ചത്. സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്ക് ശേഷം രജീഷ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് വമ്പന്‍. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആരാധകര്‍ ആവേശത്തിലാണ്.മമ്മൂട്ടിയും പീറ്റര്‍ ഹെയ്‌നും ഒരുമിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത. ആക്ഷന്‍ സിനിമയാണ് ഇതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കനല്‍ കണ്ണനും പീറ്റര്‍ ഹെയ്‌നുമാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.മോഹന്‍ലാല്‍ ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫറായാണ് ഇതുവരെ പീറ്റര്‍ ഹെയ്‌നിനെ വിശേഷിപ്പിച്ചത്.