യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വന്‍ ഗതമാറ്റമാണ് സംഭവിക്കുന്നത്. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ചിലപ്പോള്‍ കേസിന്റെ തുടര്‍നടപടികളെ വരെ സ്വാധീനിച്ചേക്കുമെന്ന സംശയം ഉയര്‍ന്നുകഴിഞ്ഞു. ആക്രമിക്കപ്പെട്ട നടിയും ഒന്നാം പ്രതി പള്‍സര്‍ സുനിയും ഒത്തുകളിച്ച് തയ്യാറാക്കിയ ഗൂഢാലോചനയാണിതെന്ന് മാര്‍ട്ടിന്‍ വെളിപ്പെടുത്തിയെന്നാണ് മംഗളം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്.ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ്. ദിലീപിനെ എന്തുവില കൊടുത്തും രക്ഷപ്പെടുത്തുക എന്നത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോഴുണ്ടാകുന്ന ചില മൊഴിമാറ്റങ്ങളും വെളിപ്പെടുത്തലുകളുമെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.കേസില്‍ ഇപ്പോഴും ഗൂഢാലോചന നടക്കുന്നുണ്ട്. ദിലീപിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള ഗൂഡാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. എന്തുവില കൊടുത്തും ദിലീപിനെ രക്ഷപ്പെടുത്താനാണ് ശ്രമം. അതിന് വേണ്ടി പണമെറിഞ്ഞുള്ള കളികളാണ് നടക്കുന്നത്.
Actress case: Liberty Basheer Opinion in the Circumstances of Martin's reveals