Actress Case: PC George MLA gives letter to CM asking for CBI investigation
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ പുതിയ വെളിപ്പെടുത്തലുകളും അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയുടെ സ്ഥാനചലനവുമെല്ലാം പോലീസിനെ ആകെ കുഴക്കിയിരിക്കുകയാണ്.അതിനിടെ ആക്രമണം നടി കൂടി അറിഞ്ഞ് കൊണ്ട് നടത്തിയ ഗൂഢാലോചനയാണ് എന്ന് ആരോപിച്ച് ഹൈക്കോടതിയിലേക്ക് നീങ്ങാനാണ് ദിലീപ് ഒരുങ്ങുന്നതെന്നും വാര്‍ത്തകള്‍ വരുന്നു. ദിലീപിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താനുള്ള വമ്പന്‍ കളികള്‍ അണിയറയില്‍ നടക്കുന്നു എന്ന് സംശയിക്കത്തക്ക വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. അതിനിടെ ദിലീപിന് വേണ്ടി സിബിഐയെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് പൂഞ്ഞാര്‍ എംഎല്‍എനടി ആക്രമിക്കപ്പെട്ട കേസിനെ അപ്പാടെ അട്ടിമറിക്കാന്‍ പോന്ന വെളിപ്പെടുത്തലുകളാണ് നടിയുടെ ഡ്രൈവറായിരുന്ന രണ്ടാം പ്രതി മാര്‍ട്ടിന്‍ നടത്തിയത്. നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ നാടകമാണ് എ്ല്ലാം എന്നാണ് മാര്‍ട്ടിന്‍ പറയുന്നത്. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ നീക്കവും ഇത്തരത്തില്‍ തന്നെയാണ്.