സൗദി അറേബ്യക്ക് പണി കൊടുത്ത് അമേരിക്ക | Oneindia Malayalam

Oneindia Malayalam 2018-01-20

Views 1.4K

Relentless’ growth could see the US topple Russia, Saudi Arabia as world’s largest oil producer, IEA says
സൗദി അറേബ്യയുടെ ചങ്ങാതി രാഷ്ട്രമാണ് അമേരിക്ക. ഏത് പ്രതിസന്ധി ഘട്ടത്തിലും അമേരിക്ക സഹായത്തിനുണ്ടാകുമെന്നാണ് സൗദി ഭരണകൂടത്തിന്റെ വിശ്വാസം. അതുകൊണ്ടു തന്നെ അമേരിക്കയുടെ പരിഷ്‌കാര ചിന്തയെ ഏറ്റെടുത്ത് രാജ്യത്ത് അടിമുടി മാറ്റങ്ങള്‍ വരുത്തുകയാണ് സൗദി. അതിനിടെ ഈ വിശ്വാസങ്ങളെല്ലാം തകിടം മറിച്ച് അമേരിക്ക കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് സൗദി അറേബ്യയ്ക്ക്. ഒരു പക്ഷേ, സൗദി നേതാക്കള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല, ഇങ്ങനെ ഒന്ന് കിട്ടുമെന്ന്. സൗദി അറേബ്യ സാമ്പത്തികമായി തകരാന്‍ വരെ കാരണമാകുന്ന നീക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത്. സൗദി അറേബ്യയ്ക്ക് മാത്രമല്ല, ഗള്‍ഫ് മേഖലയ്ക്ക് മൊത്തം ഭീഷണിയാണ് അമേരിക്കയുടെ നീക്കം...ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സൗദിയുടെ സാമ്പത്തിക രംഗം പൂര്‍ണമായി ഇപ്പോഴും ആശ്രയിക്കുന്നത് എണ്ണ വരുമാനം തന്നെയാണ്. ഇതില്‍ നിന്ന് മാറാന്‍ അവര്‍ ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എണ്ണയെ വിട്ട് ഒരു കളിയില്ല സൗദിക്ക്.ഇപ്പോള്‍ സൗദിയുടെ എണ്ണയ്ക്ക് തന്നെയാണ് അമേരിക്ക പണി കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ എണ്ണ ഉല്‍പ്പാദനത്തില്‍ സൗദിയെ മറികടക്കും അമേരിക്ക.

Share This Video


Download

  
Report form
RELATED VIDEOS