ജനുവരി പത്തിനാണ് ആതിരയെയും മൂന്നു വയസുള്ള കുഞ്ഞിനെയും കാണാതാകുന്നത്. തുടർന്ന് ഭാര്യയെയും മകനെയും കാണാനില്ലെന്ന് പറഞ്ഞ് ആതിരയുടെ ഭർത്താവ് കൊടുവള്ളി പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി. ഇതിനിടെ ജനുവരി 13നാണ് കുഞ്ഞിനെ പാലക്കാട്ടെ ജ്വല്ലറിയിൽ ഉപേക്ഷിച്ച സംഭവമുണ്ടായത്.കടുത്ത പ്രണയത്തിലായിരുന്ന കോഴിക്കോട് എളേറ്റിൽ സ്വദേശി ആതിരയും താമരശേരി സ്വദേശി ലിജിൻ ദാസും ജനുവരി പത്തിനാണ് നാടുവിട്ടത്. മൂന്നു വയസുള്ള മകനെയും ആതിര കൊണ്ടുപോയിരുന്നു.ഭാര്യയെയും മകനെയും കാണാനില്ലെന്ന് ആതിരയുടെ ഭർത്താവ് ജനുവരി പത്തിന് തന്നെ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ കമിതാക്കൾ സംസ്ഥാനം വിട്ടതായി കണ്ടെത്തി.ജനുവരി പത്തിന് നാടുവിട്ട ലിജിൻദാസും ആതിരയും കാസർകോട്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ പോയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ജനുവരി 13നാണ് കേസിലെ അടുത്ത ട്വിസ്റ്റ് സംഭവിക്കുന്നത്.