താരസമ്പന്നമായിരുന്നു ഭാവനയുടെ വിവാഹം എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഭാവനയുടെ സുഹത്തുക്കളാല്‍ സമ്പന്നമായിരുന്നു. മലയാള സിനിമയിലെ സ്ത്രീ സൗഹൃദങ്ങളുടെ ശക്തി കാണിച്ചു തന്ന വിവാഹത്തില്‍ പലരെയും ക്ഷണിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന് വിവാഹത്തില്‍ ക്ഷണം ലഭിച്ചിട്ടില്ല എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചുകഴിഞ്ഞു. ഇന്നസെന്റ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.വിവാഹത്തിന് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ലെന്നും, ക്ഷണിക്കാത്തതില്‍ പ്രത്യേക കാരണങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല എന്നും ഇന്നസെന്റ് പറഞ്ഞു.താരസംഘടനയായ അമ്മയിലെ മുതിര്‍ന്ന ഭാരവാഹികള്‍ക്കൊന്നും ക്ഷണം ലഭിച്ചില്ല എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. മുകേഷ്, ഇടവേള ബാബു, ദേവന്‍, ഗണേഷ് കുമാര്‍ എന്നിവരൊന്നും വിവാഹത്തിന് എത്തിയിട്ടില്ല.അമ്മയിലെ ഭാരവാഹികളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മാത്രമാണ് വിവാഹത്തില്‍ ക്ഷണമുണ്ടായതത്രെ. ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന റിസപ്ഷനില്‍ മമ്മൂട്ടി വന്നിരുന്നു. വന്ന് നിമിഷങ്ങള്‍ക്കകം മടങ്ങുകയും ചെയ്തു.
Innocent confirmed that he didn't get invitation for Bhavana's wedding