ട്രെയിനില്‍ നിന്നു വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ വനിതാ ഡോക്ടര്‍ തുരാഷയുടെ മൃതദേഹത്തില്‍ കണ്ടത് സംശയകരമായ മുറിവുകള്‍. കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍. ഓടുന്ന ട്രെയിനില്‍ നിന്ന് സ്വാഭാവികമായി വീഴുമ്പോഴുള്ള മുറിവുകളല്ല തുഷാരയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ പോലീസിനും സംശയമുണ്ട്.മക്കള്‍ക്കൊപ്പം സ്വദേശമായ കണ്ണൂരിലേക്ക് പോകുമ്പോഴാണ് തുഷാര ട്രെയിനില്‍ അപകടത്തില്‍പ്പെട്ടത്. മുളങ്കുന്നത്തുകാവ് പോട്ടോര്‍ റെയില്‍വേ ഗേറ്റിന് സമീപം നാട്ടുകാര്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിശോധിച്ച സംഘം സ്വാഭാവിക മരണമല്ല ഇതെന്ന് സംശയിക്കുന്നു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ പ്രസിഡന്റും പത്തനംതിട്ട കൂടല്‍ സ്വദേശിയുമായ ഡോക്ടര്‍ അനൂപിന്റെ ഭാര്യയാണ് ഡോ. തുഷാര. തുഷാരയുടെ സ്വദേശം കണ്ണൂരാണ്. മൂന്ന് മക്കള്‍ക്കൊപ്പം കണ്ണൂരിലേക്ക് മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ പോകവെയാണ് അര്‍ധരാത്രി മരണം സംഭവിക്കുന്നനത്.