ബിനോയ് കോടിയേരിക്കൊപ്പമുള്ള ആ യുവതിയെ തേടി സോഷ്യൽ മീഡിയ | Oneindia Malayalam

Oneindia Malayalam 2018-01-25

Views 1.4K

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായ് കമ്പനിയെ 13 കോടി തട്ടിച്ചുകടന്നു എന്നാണ് ആരോപണം. ഈ ആരോപണം ബിനോയ് കോടിയേരി നിഷേധിച്ചിട്ടുണ്ട്.ആദ്യമായല്ല കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ മക്കളുടെ പേരില്‍ വിവാദത്തില്‍ പെടുന്നത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. ബിനോയുടെ കുടുംബത്തെ പോലും ഈ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ് ചിലര്‍.പതിമൂന്ന് കോടി എങ്ങോട്ട് പോയി എന്നതിന്റെ തെളുവ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കുറേയറെ ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വാട്സ് ആപ്പ് വഴിയാണ് ഇത്തരം ചിത്രങ്ങള്‍ ഏറേയും പ്രചരിപ്പിക്കപ്പെടുന്നത്. ഒരു സ്ത്രീയ്‌ക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങള്‍ക്കാണ് ഇത്തരം അടിക്കുറിപ്പുകള്‍ നല്‍കിയിട്ടുള്ളത്. ആരാണ് ആ ചിത്രങ്ങളില്‍ ബിനോയ്‌ക്കൊപ്പം ഉള്ളത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ക്ക് തൊട്ടുപിറകേ വരുന്ന ആരോപണങ്ങളാണ് ലൈംഗികാരോപണങ്ങള്‍. ബിനോയ് കോടിയേരിയുടെ കാര്യത്തിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അത്തരം കാര്യങ്ങളാണ്.ബിനോയ് കോടിയേരി ഒരു യുവതിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതേ കുറിച്ച് വരുന്ന കമന്റുകള്‍ പലതും പ്രസിദ്ധീകരണ യോഗ്യമല്ല.ബിനോയും ഭാര്യയും കൂടി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നും ആരോപണം ഉണ്ട്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇപ്പോഴും വ്യക്തമല്ല. പക്ഷേ, നടക്കുന്നത് പച്ചയായ വ്യക്തിഹത്യ തന്നെയാണ്.

Share This Video


Download

  
Report form
RELATED VIDEOS