നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി ജിൻസൺ ഗുരുതരാവസ്ഥയിൽ | Oneindia Malayalam

Oneindia Malayalam 2018-01-25

Views 91

തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജിന്‍സന്‍ ഗുരുതരാവസ്ഥയില്‍. അപസ്മാരത്തെ തുടര്‍ന്ന് ഭക്ഷണം ശ്വാസനാളത്തില്‍ കയറുകയായിരുന്നു, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലെ പ്രതിയാണ് ജിൻസൻ. ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.‌ മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേതു കിടക്കവിരിയിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകൻ കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചതാകാമെന്നാണ് കരുതുന്നത്.തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽവച്ച് ട്രെയിനിൽനിന്നാണ് ആർപിഎഫ് കേഡലിനെ പിടികൂടിയത്.സംഭവത്തിനുശേഷം ചെന്നൈയില് ഒളിവിലായിരുന്ന കാഡല് തിരുവനന്തപുരത്ത് ചെന്നൈ മെയില് ട്രെയിനില് വന്നിറങ്ങിയപ്പോള്, ടിക്കറ്റ് കൗണ്ടറിനു സമീപം നിന്നാണു റെയില്വേ മഫ്തി പൊലീസ് പിടികൂടിയത്.
Nanthankode Case: Kedal Jinson Raja hospitalized

Share This Video


Download

  
Report form
RELATED VIDEOS