അച്ഛാ ദിന്‍ വരാനായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം എന്നാല്‍ തന്‍റെ ജനപ്രീതിയില്‍ ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോള്‍ ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍ഡിഎ മുന്നണി 293 മുതല്‍ 309 വരെ സീറ്റുകള്‍ വരെ നേടുമെന്ന സര്‍വ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ലോക്നിധി-സിഎസ്ഡിഎസ് നടത്തിയ സര്‍വ്വേയില്‍ 34 ശതമാനം വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും വ്യക്തമാക്കുന്നു.ജി എസ് ടി നടപ്പാക്കിയതും ഭാവിയില്‍ ഗുണം ചെയ്യുമെന്ന പ്രചാരണവും മോദിക്ക് ഗുണകരമായിട്ടുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപനം ലോകത്തിന്‍റെ മുന്നില്‍ ഇന്ത്യയുടെ മുഖം ഉയര്‍ത്താനും വിദേശ നിക്ഷേപങ്ങള്‍ വലിയ തോതില്‍ ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ ആയെന്നും ബിജെപിയും കേന്ദ്ര സര്‍ക്കാരും അവകാശപ്പെടുന്നു.നോട്ടു നിരോധനം ഏര്‍പ്പെടുത്തിയത് രാജ്യത്തെ കള്ളപ്പണക്കാരെ കുടുക്കാന്‍ ആയെന്നതും മോദിയുടെ നേട്ടങ്ങളായി പ്രചരിപ്പിച്ചത് ജനപ്രീതി ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നത് സമ്മതിക്കാതെ വയ്യ.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും മികച്ച നേട്ടം കൊയ്യുമെന്ന് സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.