നടിയുടെ ദൃശ്യങ്ങൾ ദിലീപിന് കൈമാറുമോ ? പോലീസിന് പണി കൊടുത്ത് ദിലീപ്

Oneindia Malayalam 2018-01-26

Views 349

Actress Case: Dileep's allegations against police regarding the visuals of actress




നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സുപ്രധാന തെളിവാണ് സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും. നിലവില്‍ ഇവ രണ്ടും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ദൃശ്യങ്ങളുടെ പകര്‍പ്പ് മാത്രമാണ് പോലീസിന്റെ പക്കലുള്ളത്. ഈ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന് നല്‍കുന്നതിനെ പോലീസ് ശക്തമായി എതിര്‍ക്കുകയാണ്.എന്നാല്‍ ദൃശ്യങ്ങള്‍ക്ക് വേണ്ടി പല വാദങ്ങളും ദിലീപ് ഉന്നയിക്കുന്നുണ്ട്. ദിലീപിന്റെ കൈയ്യില്‍ നടിയുടെ ദൃശ്യങ്ങളെത്തിയാല്‍ അത് നടിയുടെ സുരക്ഷയെ പോലും ബാധിക്കുമെന്ന് പോലീസ് ഭയക്കുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള വാദത്തില്‍ പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ ആഞ്ഞടിച്ചു.നടിയെ പള്‍സര്‍ സുനിയും സംഘവും ഉപദ്രവക്കുന്ന ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളും രേഖകളും ആവശ്യപ്പെട്ടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായി. ഇനി പോലീസിന്റെ വാദമാണ് കോടതി കേള്‍ക്കാനുള്ളത്.വാദത്തിനിടെ അന്വേഷണ സംഘത്തിന് എതിരെ ദിലീപിന്റെ അഭിഭാഷകന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. കേസിലെ അനുബന്ധ കുറ്റപത്രത്തിനൊപ്പം ഹാജരാക്കിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്ന് സംശയിക്കുന്നതായാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു കേസിലെ മറ്റ് രേഖകള്‍ തന്നപ്പോള്‍ ദൃശ്യങ്ങള്‍ പോലീസ് നല്‍കാന്‍ തയ്യാറാവാത്തത് മറ്റ് പലതും പുറത്ത് വരും എന്ന ഭയം കൊണ്ടാണ് എന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദം ഉയര്‍ത്തി. ദൃശ്യങ്ങളിലെ സ്ത്രീശബ്ദത്തിന്റെ ഉറവിടം എവിടെയാണ് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിക്കുകയുണ്ടായി.ദൃശ്യങ്ങളില്‍ ഉണ്ടെന്ന് കരുതുന്ന സ്ത്രീ ശബ്ദം പരിശോധനയിലൂടെ മാത്രമേ വ്യക്തമാവൂ. എഡിജിപി മുതല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വരെ പരിശോധിച്ച ശേഷമാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. തങ്ങള്‍ 250ലേറെ രേഖകള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട 93 രേഖകള്‍ മാത്രമാണ് ലഭിച്ചത് എന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

Share This Video


Download

  
Report form
RELATED VIDEOS