പാവാടയും ബ്ലൗസും അല്ലെങ്കില്‍ ചുരിദാര്‍ അതായിരുന്നു ആദ്യ വരവില്‍ മഞ്ജു വാര്യരുടെ വേഷം. പിന്നെ കഥമാറി, കാലാവസ്ഥമാറി.. മഞ്ജു പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിച്ചു. എന്നാലിപ്പോള്‍ ദിവസം കഴിയുന്തോറും മഞ്ജു കൂടുതല്‍ സ്‌റ്റൈലിഷ് ആയിക്കൊണ്ടിരിയ്ക്കുകയാണ്.സമീപകാലത്ത് മഞ്ജു പങ്കെടുത്ത ചില പൊതു ചടങ്ങുകളുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് ആരാധകര്‍ പറയുന്നു, മമ്മൂട്ടിയുടെ അസുഖം മഞ്ജുവിനും ബാധിച്ചു എന്ന്. വര്‍ഷം കഴിയുന്തോറും മഞ്ജുവിന്റെ സൗന്ദര്യം കൂടിക്കൂടി വരികയാണ്. ചിത്രങ്ങളിലൂടെ മഞ്ജുവിനെ കുറിച്ച് വായിക്കാം.മലയാളികള്‍ അഹങ്കാരത്തോടെ, മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ ലേഡി എന്ന് പറയുന്ന മഞ്ജു വാര്യര്‍ ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ്. നാഗര്‍കോയിലാണ് മഞ്ജുവിന്റെ ജനനം.നാഗര്‍കോയിലുള്ള സിഎസ്‌ഐ മെട്രികുലേഷന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു മഞ്ജുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അച്ഛന് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ മഞ്ജു കുടുംബത്തോടൊപ്പം കണ്ണൂരിലെത്തി. കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലാണ് തുടര്‍ന്ന് പഠിച്ചത്. ശ്രീനാരായണ കോളേജില്‍ നിന്ന് വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദവും നേടിയെടുത്തു.