After a 6 Week Break, Anchor Vinu V John returns to host the program Asianet News Hour
ഏഷ്യാനെറ്റ് ന്യൂസിലെ മറ്റ് അവതാരകരേക്കാളും വിനു വി ജോണ്‍ നയിക്കുന്ന ന്യൂസ് അവറിന് കാഴ്ചക്കാര്‍ കൂടുതലാണ്. സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷമയ ആക്രമണം ഓണ്‍ എയറില്‍ വിനു നടത്താറുണ്ട്. അതാസ്വദിക്കാന്‍ സിപിഎം-സര്‍ക്കാര്‍ വിരുദ്ധരും വിനുവിനെ തെറി വിളിക്കാനെങ്കിലും സഖാക്കളും ന്യൂസ് അവര്‍ കാണാനിരിക്കുകയും ചെയ്യും.തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച കായല്‍ കയ്യേറ്റ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്റെതായിരുന്നു. മറ്റ് ചാനലുകള്‍ ആ വിഷയം വിട്ടപ്പോള്‍ പോലും ദിനംപ്രതിയെന്നോണം ന്യൂസ് അവര്‍ തോമസ് ചാണ്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും ചര്‍ച്ച സംഘടിപ്പിച്ചിരുന്നു.സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ട് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വന്‍ പ്രതിഷേധം വിനുവിന് നേര്‍ക്ക് ഉണ്ടെന്നും അതിനാല്‍ ചാനലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നും പ്രചാരണമുണ്ടായി.നീണ്ട അവധിക്ക് ശേഷം തിരിച്ച് വരുന്നുവെന്ന വിനു വി ജോണിന്റെ ട്വീറ്റോട് കൂടിയാണ് മറ്റെല്ലാം വ്യാജ പ്രചാരണങ്ങളാണ് എന്ന് തെളിഞ്ഞത്.