സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം രൂക്ഷമായപ്പോള്‍ ആണ് ഷാനി പ്രഭാകര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഇത് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. പലരും ഇത്തരം വിഷയങ്ങളില്‍ പരാതിപ്പെടാന്‍ മടിക്കാറാണ് പതിവ്.ആദ്യ ഘട്ടത്തില്‍ രണ്ട് പേരെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശി വൈശാഖന്‍, തൃശൂര്‍ പുത്തൂര്‍ സ്വദേശി സുനീഷ് എന്നിവരായിരുന്നു ആദ്യം അറസ്റ്റിലായത്. ഇവര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Cyber attack against Shani Prabhakar: Two more persons arrested