സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു പ്രണവിന് ലഭിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ജനുവരി 26നായിരുന്നു റിലീസ് ചെയ്തത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. സിനിമ റിലീസ് ചെയ്ത ദിവസങ്ങള്‍ പിന്നിടുന്നതിനിടയില്‍ കലക്ഷനെക്കുറിച്ച് അറിയാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു.