അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ എസ് ശ്രീദേവി ടീച്ചറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പുതിയ റിപ്പോർട്ടുകളാണ് വിദ്യാർത്ഥികൾ നൽകിയ കള്ളക്കേസിലേക്ക് വിരൽചൂണ്ടുന്നത്. ക്ലാസ് റൂമിലിരുന്ന് വിദ്യാർത്ഥികൾ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.പ്ലസ് വൺ സയൻസ് ബാച്ചിലെ ചില ആൺകുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ക്ലാസിലിരുന്ന് മദ്യപിച്ചത് പ്രിൻസിപ്പൽ ചോദ്യം ചെയ്തിരുന്നു.