ഒറ്റ സൈറ്റടി കൊണ്ട് സോഷ്യൽ മീഡിയയിൽ ഹിറ്റായത് പ്രിയ വാര്യർ മാത്രമല്ല. മറ്റൊരാളു കൂടിയുണ്ട്. പ്രിയ എക്സ്പ്രഷന്റെ രാജ്ഞി ആണെങ്കിൽ ഇവൻ എക്സപ്രഷന്റെ രാജാവാണ്. ഇത് മറ്റാരുമല്ല ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു അഡാറ് ലവിലെ നായകന്മാരിലൊരാളായ റോഷൻ അബ്ദുൾ റഹൂഫാണ്.