ഹാദിയ കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെ ഹാദിയയുടെ പിതാവ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. മകൾ ഇസ്ലാമായി ജീവിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും, എന്നാൽ മകളെ സിറിയിൽ കൊണ്ടുപോയി ലൈംഗിക അടിമയാക്കുന്നത് ചിന്തിക്കാൻ സാധിക്കില്ലെന്നും ഹാദിയയുടെ പിതാവ് അശോകൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.