കണ്ണൂരിൽ സമാധാന യോഗം ബഹിഷ്കരിച്ചു! നേതാക്കൾ തമ്മിൽ പോരാട്ടം | Oneindia Malayalam

Oneindia Malayalam 2018-02-21

Views 1

ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ കലക്ട്രേറ്റിൽ വിളിച്ചുചേർത്ത സമാധാന യോഗത്തിൽ ബഹളം. യുഡിഎഫ് നേതാക്കളും എൽഡിഎഫ് നേതാക്കളും തമ്മിൽ യോഗത്തിനിടെ വാക്കേറ്റമുണ്ടായി. തുടർന്ന് യുഡിഎഫ് നേതാക്കൾ സമാധാന യോഗം ബഹിഷ്കരിച്ച് ഹാളിൽ നിന്നും പുറത്തുപോയി. മന്ത്രി എകെ ബാലന്റെ അദ്ധ്യക്ഷതയിലാണ് കണ്ണൂരിൽ ബുധനാഴ്ച സമാധാനയോഗം വിളിച്ചത്. എന്നാൽ യോഗം ആരംഭിക്കുന്നതിന് മുൻപ് തന്നെ യുഡിഎഫ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിലെ എംഎൽഎമാരായ ജനപ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്നതാണ് യുഡിഎഫ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഇതിനുപുറമേ കെകെ രാഗേഷ് എംപിയെ വേദിയിൽ ഇരുത്തിയതും യുഡിഎഫ് നേതാക്കളുടെ പ്രതിഷേധത്തിനിടയാക്കി.

Share This Video


Download

  
Report form
RELATED VIDEOS