പോലീസ് സേനയിലെ പലര്‍ക്കും രാഷ്ട്രീയ നേതൃത്വവുമായും ക്രിമിനല്‍ സംഘങ്ങളുമായും അവിശുദ്ധ ബന്ധങ്ങളുണ്ട് എന്നത് അത്ര രഹസ്യമായ കാര്യമല്ല. പല കുറ്റവാളികളും പോലീസ് പിടിയില്‍ നിന്നും അവസാന നിമിഷം രക്ഷപ്പെടുന്നതിന് പോലീസ് തന്നെ വഴിയൊരുക്കിയ സംഭവങ്ങളുണ്ട്. ഷുഹൈബ് കൊലക്കേസിലെ പ്രതികളായ സിപിഎമ്മുകാരെ രക്ഷപ്പെടുത്താന്‍ പോലീസ് തന്നെ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പോലീസ് പുറകെയുണ്ടെന്ന വിവരം പ്രതികള്‍ക്ക് നേരത്തെ തന്നെ ലഭിച്ചിരുന്നുവെന്നാണ് സൂചന. മുടക്കോഴി മലയില്‍ പ്രതികള്‍ക്ക് വേണ്ടി റെയ്ഡ് നടക്കുമെന്ന വിവരം ആകാശ് തില്ലങ്കേരി അടക്കമുള്ളവര്‍ക്ക് പോലീസില്‍ നിന്ന് തന്നെ വിവരം ലഭിച്ചു.