രാഷ്ട്രീയ വൈരമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ജീവനെടുത്തതെന്ന് പോലീസ് പറയുന്നു. ഷുഹൈബ് കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്കിയ പരാതിയിലും സിപിഎം ഉന്നത നേതാക്കളുടെ പങ്കിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നുണ്ട്. ഷുഹൈബ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കുന്നത് പോലും. പ്രതികളെ പോലീസ് സ്റേറഷനിലെത്തിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഷുഹൈബ് നേരത്തെ തന്നെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായിരുന്നു എന്നതിന് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് തെളിവാണ്.