ഹാദിയ കേസില്‍ അശോകനും ഹാദിയയും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലൂടെ പുതിയ വെളിപ്പെടുത്തലുകളാണ് നേരത്തെ പുറത്ത് വന്നിട്ടുള്ളത്. ഹാദിയയെ ഫസല്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയാക്കി യെമനിലേക്ക് കടത്താന്‍ ശ്രമം നടന്നു എന്നാണ് അശോകന്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചത്. ഫസല്‍ മുസ്തഫ, ഭാര്യ ഷിറിന്‍ ഷഹാന എന്നിവര്‍ക്കെതിരെയായിരുന്നു അശോകന്റെ പുതിയ ആരോപണം. ഇവരെ എന്‍ഐഎ സംഘം തിരഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.