മാസ് മസാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായി രാംചരണ്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് സുകുമാര്‍ സംവിധാനം ചെയ്യുന്ന രംഗസ്ഥലാം എന്ന ചിത്രം. ഗ്രാമീണ പശ്ചാത്തലത്തില്‍ എഴുപത് കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് രംഗസ്ഥലാം പറയുന്നത്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരറാണി സാമന്ത അക്കിനേനിയാണ് രാംചരണിന്റെ നായികയാവുന്നത്. പ്രകാശ് രാജ് ,ആദി, ജഗപതി ബാബു, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഗ്ഡെ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.