എതിര്‍പ്പുകള്‍ക്കും വിലക്കുകള്‍ക്കും നിയമപോരാട്ടത്തിനുമൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്റെ 'എസ് ദുര്‍ഗ' തിയേറ്ററുകളിലേക്ക്. മാര്‍ച്ച് 23 നാണ് ചിത്രത്തിന്റെ റിലീസ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് എസ് ദുര്‍ഗ.