സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ നാളുകള്‍ മുതല്‍ തനിക്ക് ചില മോശം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പല നായികമാരും അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി തുടരുന്ന മധുവിന്റെ വെളിപ്പെടുത്തലില്‍ ആരാധകര്‍ ആകെ ഞെട്ടിയിരിക്കുകയാണ്.