കടക്കെണിയിൽ നിന്നും കടക്കെണിയിലേക്കു നട്ടം തിരിയുന്ന കെ എസ് ആർ ടി സി ക്കു ഇരുട്ടടിയായി ഹൈക്കോടതി ഉത്തരവ്. കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നതിനാണു ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ആന്റെണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായകമായ ഈ ഉത്തരവ്.