അറുപത്തഞ്ചാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന പുരസ്‌കാരമായിരുന്നു മികച്ച സംഗീത സംവിധായകനുളളത്. മണി രത്‌നം സംവിധാനം ചെയ്ത കാട്രു വെളിയിടെ എന്ന ചിത്രത്തിലൂടെ എ.ആര്‍ റഹ്മാനാണ് ഇത്തവണ മികച്ച സംഗീത സംവിധായകനുളള പുരസ്‌കാരം നേടിയത്. ഇത്തവണ രണ്ടു പുരസ്‌കാരങ്ങളാണ് സംഗീത വിസ്മയത്തിന് ലഭിച്ചിരിക്കുന്നത്.അഞ്ചാം തവണയാണ് എ.ആര്‍ റഹ്മാന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.
#NationalFilmAwards