മലയാളികളുടെ വിഷു ദിനം വെടിക്കെട്ട് ഇന്നിങ്‌സിലൂടെ സഞ്ജു വി സാംസണ്‍ ആഘോഷിച്ചു. സിക്‌സറുകളിലൂടെയും ബൗണ്ടറികളിലൂടെയും സഞ്ജു നിറഞ്ഞുനിന്നപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അതൊരു വിരുന്നായി മാറി. സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നിശ്ചിത ഓവറില്‍ രാജസ്ഥാന്‍ നാല് വിക്കറ്റിന് 217 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും അടിച്ചെടുത്തു.