പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ദിവസം കഴിയും തോറും വിവാദം ശക്തമാകുന്നു.. ഇതിനിടയിലാണ് കത്‍വ പെണ്‍കുട്ടിയുടെ അഭിഭാഷക തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വീണ്ടും വ്യക്തമാക്കിയത്.