What About 15 Lakh In Accounts Promised By PM Modi, Asked RTI. The Reply

News60ML 2018-04-24

Views 5

15 ലക്ഷം അക്കൗണ്ടിലെത്തുമോ ?

മോദിയുടെ വാഗ്ദാനം വിവരാവകാശത്തിന്റെ പരിധിയിലില്ല


ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. ജനങ്ങളുടെ അക്കൗണ്ടുകളില്‍ 15ലക്ഷം രൂപ എത്തുമെന്നായിരുന്നു മോദി ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് എന്നുകിട്ടുമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച വിവരവകാശ പ്രകാരമുള്ള ചോദ്യത്തോട്, വാഗ്ദാനങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയിലില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി. മോദിയുടെ മോഹന വാഗ്ദാനം ചൂണ്ടിക്കാട്ടി മോഹന്‍ കുമാര്‍ ശര്‍മ എന്നയാളാണ് വിവരാവകാശം സമര്‍പ്പിച്ചത്. എന്നാല്‍ അധികാരത്തിലേറിയാല്‍ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരന്റെ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം രൂപ വീതം നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയത്.2014 തെരഞ്ഞെടുപ്പിനിടെ നടത്തിയ മോഹനവാഗ്ദാനം ചോദ്യം ചെയ്താണ് മോഹന്‍കുമാര്‍ ശര്‍മ 2016 ഏപ്രില്‍ വിവരവകാശം സമര്‍പ്പിച്ചത്.

Share This Video


Download

  
Report form