2300 വര്‍ഷത്തെ ചരിത്രം...!!!

News60ML 2018-04-24

Views 7

2300 വര്‍ഷത്തെ ചരിത്രം...!!!


2300 വര്‍ഷത്തെ ചരിത്രമുറങ്ങുന്ന മഹാരാഷ്ട്രയിലെ മലഞ്ചെരുവിലെ ഗുഹകള്‍

ഭീകരമായ മലഞ്ചെരുവില്‍ ഒരറ്റത്ത് നിര്‍മ്മിച്ചിരിക്കുന്ന ഗുഹകളാണ് മഹാരാഷ്ട്രയിലെ പൂനെയിലുള്ളത്.അശോക ചക്രവര്‍ത്തി യുദ്ധാനന്തരം ബുദ്ധമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടശേഷം നിര്‍മ്മിക്കപ്പെട്ടതാണത്രെ ബെഡ്‌സെ ഗുഹകള്‍.പൂനെയില്‍ നിന്നും 54 കിമി ആകലെ തേസിലിലാണ് ബെഡ്‌സെ. ബുദ്ധാശ്രമംമാത്രമല്ല ഇന്ത്യന്‍ നിര്‍മ്മാണശൈലിയുടെ പ്രാഗത്ഭ്യം തെളിഞ്ഞുകാണുന്ന സ്മാരകം കൂടിയാണ് ഈ ഗുഹകള്‍
ബിസി 1-ാം നൂറ്റാണ്ടില്‍ സാത്വാഹന കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടന്ന് ചരിത്രം പറയുന്ന ഗുഹകള്‍ക്ക് 2300 വര്‍ഷത്തെ പഴക്കമുണ്ട്.അശോകചക്രവര്‍ത്തി രാജ്യത്തിന്റെവ ിവിധ ഭാഗങ്ങളിലായി ബുദ്ധ സന്ന്യാസിമാര്‍ക്ക് താമസിക്കാനും ധ്യാനിക്കാനുമായി കുറച്ച് ആശ്രമങ്ങള്‍ നിര്‍മ്മിച്ചിരുന്നു അതിലൊന്നാണ് ബെഡ്‌സെ ഗുഹകള്‍.ചൈത്യ,വിഹാര തുടങ്ങിയ 2 പ്രധാന ഗുഹകള്‍ ചേര്‍ന്നതാണ് ബെഡ്‌സെ.അതിരാവിലെയാണിവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.ബ്രട്ടീഷുകാരെ ആകര്‍ഷിക്കാനായി ഗ്രാമവാസികള്‍ 1861വരെ ഈ ഗുഹകള്‍ പെയിന്ററിടിച്ച് സംരക്ഷിച്ചെന്നാണ് പ്രചരിക്കുന്ന കഥ.പക്ഷെ ഇവിടുത്ത ചുമര്‍ചിത്രങ്ങളാകെ നശിപ്പിക്കപ്പെട്ടു.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Share This Video


Download

  
Report form
RELATED VIDEOS