വിശ്വരൂപത്തിന് അവതരിക്കാന്‍ പ്രതിസന്ധികളേറെ....!!!
സെന്‍സറിംഗ് കുരുക്കില്‍പ്പെട്ട് കമല്‍ഹാസന്റെ വിശ്വരൂപം 2
കമല്‍ഹാസന്‍ ഒരുക്കുന്ന വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം സെന്‍സറിങ് കുരുക്കില്‍. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചെങ്കിലും 17 രംഗങ്ങള്‍ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. കമലഹാസന്‍ സംവിധാനവും നിര്‍മാണവും രചനയും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗവം വിവാദമായിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെക്കുറിച്ച് പ്രതികരിക്കാന്‍ കമലഹാസനോ മറ്റ് അണിയറ പ്രവര്‍ത്തകരോ തയാറായിട്ടില്ല.വിശ്വരൂപത്തിന്റെ ആദ്യഭാഗം 2013 ലാണ് പുറത്തിറങ്ങിയത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ മറവില്‍ ചിത്രം മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് തമിഴ്നാട്ടിലെ ചില സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആദ്യ ചിത്രം ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രദര്‍ശനാനുമതി രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞിരുന്നു. അന്ന് 5 ഭാഗങ്ങളില്‍ തിരുത്തല്‍ വരുത്തിയാണ് വിശ്വരൂപം തീയേറ്ററുകളിലെത്തിയത്.പൂജാ കുമാറും ആന്‍ഡ്രിയയുമാണ് ചിത്രത്തില്‍ നായികമരായി എത്തുന്നത്.ഏറെ വിവാദങ്ങളില്‍പ്പെട്ടെങ്കിലും വിശ്വരൂപം ആദ്യഭാഗം 200 കോടി നേടി ബോക്‌സോഫീസില്‍ വന്‍ ഹിറ്റായിരുന്നു