ആനയ്ക്കും ചോദിക്കാനാളുണ്ട്....
നാട്ടാന പരിപാലന നിയമം കര്‍ശനമാക്കുന്നു
സംസ്ഥാനത്തെ നാട്ടാനകളുടെ പരിപാലനം കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. നാട്ടാന പരിപാലന നിയമം കര്‍ശനമാക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വനംവകുപ്പാണ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയത്. 12 ഇന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയത്. കഴിഞ്ഞ വര്‍ഷം 13 നാട്ടാനകള്‍ ചരിഞ്ഞത് പരിപാലനത്തിലെ പോരായ്മകള്‍ കാരണമാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ നിര്‍ദേശം. ഏഴു പേരാണ് കഴിഞ്ഞ വര്‍ഷം നാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആനകളെ ഉപദ്രവിക്കുന്നവര്‍ക്കതിരെ ജാമ്യമില്ലാവകുപ്പില്‍ കേസും രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശമുണ്ട്. ആനകളുടെ യാത്രാരേഖകള്‍ വനംവകുപ്പ് കൃത്യമായി പരിശോധിക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.