India fastest growing economy in 2018-IMF

News60ML 2018-05-09

Views 1


ഇന്ത്യ രക്ഷപ്പെട്ട് തുടങ്ങിയത്രേ!


ഐഎംഎഫ്ന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018ൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടെതാണ്


നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടി നടപ്പാക്കിയതിന്റെയും പരിണിതഫലങ്ങളിൽനിന്ന് ഇന്ത്യ കരകയറുകയാണെന്നു ഐഎംഎഫ് റിപ്പോര്‍ട്ട്.നിലവിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 7.4% ആണ്. ഇത് 2019ൽ 7.8% ആയി ഉയരുമെന്നും ഐഎംഎഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. സംഘടനയുടെ ഏഷ്യ, പസഫിക് റീജ്യനൽ ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് ഈ പരാമർശം.ലോകത്ത് ഏറ്റവും വേഗം വളർച്ച പ്രാപിക്കുന്ന മേഖല ഏഷ്യയാണെന്നും ലോക സമ്പദ്‌വ്യവസ്ഥയുടെ പ്രധാനപ്പെട്ട ‘എൻജിനാ’ണ് ഏഷ്യയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ആഗോള വളർച്ചയുടെ 60 ശതമാനവും ഈ മേഖലയിൽനിന്നാണു വരുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമാണ്.

Share This Video


Download

  
Report form