രാഷ്ട്രീയം പോലീസില്‍ വേണ്ട!
കേരളാ പോലീസിനെ രാഷ്ട്രീയമുക്തമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു
അതിരുവിടുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് നീക്കം. കോഴിക്കോട്ട് വടകരയില്‍ നടക്കുന്ന പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.പോലീസ് അസോസിയേഷന്റെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിലെ രാഷ്ട്രീയാതിപ്രസരം സംബന്ധിച്ച രഹസ്യാന്വേഷണ മേധാവിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസിലെ സംഘടനാ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ രക്തസാക്ഷി മുദ്രാവാക്യം മുഴക്കിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.കെ. വിനോദ്കുമാര്‍ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/