Mani: the star dog with super star Rajani kanth

News60ML 2018-05-18

Views 7

അന്ന് തെരുവില്‍, ഇന്ന് അരികില്‍ ...


കാല സിനിമയില്‍ താരമാകുന്ന നായ


സ്റ്റൈൽ മന്നൻ രജനീകാന്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്ററിൽ താരമാകുകയാണ് മണി എന്ന നായ. പ്രേക്ഷകർ ഏറെ അകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. കാല രജനിയുടെ മാസ് ക്ലാസ് ചിത്രമാകുമെന്നതിൽ സംശയമെന്നുമില്ല.കാലയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം രാജീയ പ്രൗഡിയിൽ ഇനരിക്കുന്ന മണി എന്നാ നായ ഇന്ന് എല്ലാവർക്കും പ്രിയങ്കരനാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി അല‍ഞ്ഞു തിരിഞ്ഞു നടന്ന മണി ഇന്ന് സെലിബ്രിറ്റി നായകളിൽ ഒന്നാം സ്ഥാനക്കാരനാണ്. ഇന്ന് അവന്‍റെ വില കോടികളാണ്. സാധരണ സിനിമകളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നായകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ രജനിയെ പോലെ ലോക സിനിമ തന്നെ ആദരിക്കുന്ന വ്യക്തി തന്‍റെഏറ്റവും പുതിയ ചിത്രത്തിൽ ഒരു സാധാരണ നായയെ തിരഞ്ഞെടുത്തുവെന്നത് പ്രേക്ഷകർക്ക് മുന്നിൽ ഒരു സംശയമായി ഉയരുകയാണ്. മുപ്പത് വർഷത്തോളമായി ഡോഗ് ട്രെിനറായി ജോലി ചെയ്തിരുന്ന സൈമണാണ് മണിയെ സിനിമയുടെ വെള്ളി വെളിച്ചത്തിൽ കൊണ്ടു വന്നത്. മണിയെ മെരുക്കിയെടുക്കാൻ കുറച്ച് പണിപ്പെട്ടുവെന്ന് സൈമണ്‍ പറ‌ഞ്ഞു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമ മേഖലയിലെ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് മണി.

Share This Video


Download

  
Report form