ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചതാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം. ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനത്തെ ഗവർണറായി നിയമിച്ച് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ബിജെപി. ഈ സാഹചര്യത്തിലാണ് ഒരു ഗവർണറാവാൻ വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്ന ചർച്ചകളും ഉയർന്നുവരുന്നത്.