Postal staff, GDS continue strike

News60ML 2018-05-27

Views 2

തപാല്‍ കുരുക്ക് !


രാജ്യത്തു തപാൽ സമരം അഞ്ചു ദിവസം പിന്നിടുന്നു


ഡൽഹിയിൽ ഇന്നലെ തപാല്‍ സമരവുമായി ബന്ധപ്പെട്ടു നടന്ന ഉദ്യോഗസ്ഥ തല ചർച്ച ക്രിയാത്മക നിർദേശങ്ങളില്ലാതെ പ്രഹസനമായി കലാശിച്ചു.സമരം ഏറെ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണു കേരളം. പോസ്റ്റൽ സേവിങ്സ് ബാങ്കിൽനിന്നും നിക്ഷേപപദ്ധതികളിൽനിന്നും പണം പിൻവലിക്കാനാകുന്നില്ല. പിഎസ്‌സി ഉത്തരവുകൾ കാത്തിരിക്കുന്നവർ ആശങ്കയിലാണ്.പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ അവശ്യ രേഖകളുടെ വിതരണത്തിലെ മുടക്കവും ആയിരങ്ങളെ വലയ്ക്കുന്നു. വരും ദിവസങ്ങളിൽ ക്ഷേമപെൻഷൻ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ജീവനക്കാരുടെ സംഘടനകളുമായി ചർച്ചയ്ക്കു തയാറാകണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കയച്ച കത്തിനും ലഭിച്ചിട്ടില്ല.

Share This Video


Download

  
Report form