ഇങ്ങനെയൊക്കെ പറയാമോ ...?
ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം ഇടാമെന്ന് മോദി പറഞ്ഞിട്ടില്ല-ബിജെപി നേതാവ്
വിദേശത്തു നിന്ന് കള്ളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നല്‍കുമെന്ന വാഗ്ദാനത്തിന്റെ പേരില്‍ മോദിയും ബിജെപിയും നിരവധി പരിഹാസങ്ങള്‍ക്ക് വിധേയരായിരുന്നു. എന്നാല്‍ അങ്ങനെയൊരു വാഗ്ദാനം തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി പറഞ്ഞിട്ടേയില്ലെന്നാണ് ബിജെപി നേതാവ് ആണയിടുന്നത്.വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളേയാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. മോദി അങ്ങനെയൊരു വാഗ്ദാനം നല്‍കിയിട്ടില്ലെന്നും ബിജെപിയുടെ പ്രകടന പത്രികയില്‍ പോലും അക്കാര്യമില്ലെന്നും അമര്‍ സാബ്‌ളെ വിശദീകരിച്ചു. 15 ലക്ഷം ജനങ്ങളുടെ അക്കൗണ്ടിലേക്ക് ഇടുമെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണം മാത്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.