പുത്തന്‍ ഫീച്ചറുകളുമായി വാട്സാപ്പ്
ഗ്രൂപ്പ് വോയിസ് കാള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്
അടിക്കടി മാറ്റങ്ങള്‍ വരുത്തുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് വാട്സപ്പ്. പുതിയ നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ പുരോഗമിക്കുന്നുന്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗ്രൂപ്പ് വീഡിയോ കാള്‍ പരീക്ഷിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രൂപ്പ് വോയിസ് കാളുമായി വാട്സ് അപ്പ് വീണ്ടും എത്തിയിരിക്കുന്നത്. ബീറ്റ പതിപ്പുകളില്‍ പരീക്ഷണം ആരംഭിച്ച സാഹചര്യത്തില്‍ അതികം വൈകാതെ തന്നെ പുതിയ ഫീച്ചറുകള്‍ ഫോണിലേക്കെത്തിക്കാനാണ് സാധ്യത.നിലവില്‍ രണ്ടുപേര്‍ തമ്മില്‍ നടത്തുന്ന വീഡിയോ ഓഡിയോ കാള്‍ സൗകര്യം പോലെ തന്നെയായിരിക്കും ഗ്രൂപ്പ് കാള്‍ സംവിധാനവും പ്രവര്‍ത്തിക്കുക. വീഡിയോ കോളില്ല്‍ നിന്നും വോയിസ് കോളിലേക്ക് മാറാനും തിരിച്ച് വീണ്ടും വീഡിയോ കോളിലേക്ക് മാറാനും ഗ്രൂപ്പ് കോളിനിടക്ക് സാധിക്കും.പുതിയ ഫീച്ചറുകള്‍ വാട്സാപ്പിനെ ഒന്നുകൂടി ജനപ്രിയമാക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ട.