Thomas Issac facebook post on Kevin's death

News60ML 2018-05-31

Views 1

ചുട്ടുപൊള്ളി സര്‍ക്കാര്‍ !


നീനുവിന്റെ കണ്ണുനീര്‍ ഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കും- തോമസ് ഐസക്


കെവിന്റെ മരണത്തില്‍ ഭരണസംവിധാനത്തിനും പങ്കുണ്ടെന്ന് പരോക്ഷമായി സമ്മതിച്ച് മന്ത്രി തോമസ് ഐസകിന്റെ ഫെയ്‌സ്ബുക് കുറിപ്പ്.നീനുവിന്റെ കണ്ണുനീര്‍ നമ്മുടെ രാഷ്ട്രീയസാമൂഹ്യഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യുമെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം തന്നെ മുഖ്യമന്ത്രിയെയും ഡിവൈഎഫ്‌ഐയെയും ന്യായീകരിക്കാനും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.
ആഴത്തിലുള്ള സ്വയംവിമര്‍ശനത്തിന് നാമോരോരുത്തരെയും പ്രേരിപ്പിക്കേണ്ടതാണ് കെവിനും നീനുവിനുമുണ്ടായ ദുരന്തം എന്നതില്‍ തനിക്ക് സംശയമില്ല. എന്നാല്‍, മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ നടത്തുന്ന ആക്രമണം നീതിക്ക് നിരക്കുന്നതല്ലെന്നും തോമസ് ഐസക് പറയുന്നു.പ്രതികളെ സഹായിക്കാന്‍ എസ്‌ഐ കണ്ടെത്തിയ ഒഴിവ്കഴിവ് മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയെന്നും അതിന്റെ പേരില്‍ മാധ്യമങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത് ശരിയായില്ലെന്നും തോമസ് ഐസക് പറയുന്നുണ്ട്.

Share This Video


Download

  
Report form