mother forgives son's murderer

News60ML 2018-06-06

Views 3

പെരുമഴക്കാലം പോലെ ഒരമ്മ


മകന്റെ കൊലപാതകിക്ക് മാപ്പ് കൊടുത്ത് ഒരമ്മ

മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു ചിത്രമായിരുന്നു കമലിന്റെ പെരുമഴക്കാലം. ആ കഥയിലെ സംഭവങ്ങള്‍ അതേപടി ആവര്‍ത്തിച്ചിരിക്കുകയാണ് ഇവിടെ മലപ്പുറത്തും
സൗദിയിൽ കൊലക്കേസിൽ പ്രതിയായി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഹറം അലി ഷഫീഉല്ല എന്ന മുപ്പത്തെട്ടുകാരന്റ.ജീവൻ രക്ഷിക്കാൻ ഉത്തർപ്രദേശിൽനിന്ന് അയാളുടെ ഭാര്യ റസിയയാണ് ഒറ്റപ്പാലത്ത് എത്തിയത് അലിയുടെ കത്തിക്ക് ഇരയായ ഒറ്റപ്പാലം പത്തൊൻപതാം മൈൽ സ്വദേശി ആഷിഫിന്റെ ഉമ്മ ആയിഷാ ബീവിയുടെ കാലിൽ വീണ് മാപ്പിരക്കാൻ ആയിരുന്നു ആ വരവ്
മകന്റെ അകാലമരണത്തിന്റെ കണ്ണീർ ഇതുവരെ തോര്‍ന്നിട്ടില്ലെങ്കിലും മറ്റൊരു മരണം കൊണ്ട് ആ കണ്ണീർ തോരില്ലെന്ന് അറിയാവുന്ന ആയിഷാ ബീവി മാപ്പപേക്ഷയിൽ ഒപ്പുവച്ചു.
തന്റെ മകന്റെ കൊലയാളിയെ വധശിക്ഷയ്ക്കു വിധിക്കരുതെന്നയിരുന്നു ആ അപേക്ഷയിൽ
സ്വന്തമായി ഒരു വീടുപോലുമില്ലെങ്കിലും ഒരു രൂപ പോലുംപ്രതിഫലം വാങ്ങാതെയായിരുന്നു ആയിശാബീവിയുടെ ഈ മാപ്പുനല്‍കല്‍
സൗദിയിൽ അൽഹസയിലെ പെട്രോൾ പമ്പ് ജീവനക്കാരായിരുന്നു ആഷിഫും ഉത്തർപ്രദേശിലെ ഗോണ്ട സ്വദേശി അലിയും
ആറുവർ‌ഷം മുന്‍പാണ് ഉറങ്ങിക്കിടന്ന ഇരുപത്തിനാലുകാരനായ ആഷിഫിനെ അലി കഴുത്തറുത്ത് കൊല്ലുന്നത്. അഷിഫിനുവേണ്ടി നിയമപ്പോരാട്ടം തുടങ്ങി കേരള മുസ്ലിം കൾച്ചറൽ സെന്റർ ഉൾപ്പെടെയുള്ള സംഘനടനകൾ 2017 നവംബറിൽ ആഷിഫിന്റെ ഘാതകനായ അലിക്കു വധശിക്ഷ വിധിച്ചു ഇതിനിടെ അലി മാനസിക രോഗിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച അതെ സങ്ങടനകള്‍ തന്നെ അലിക്കായി വാദിച്ചു.
കൊല്ലപ്പെട്ടവരുടെ ഭാര്യയോ മാതാവോ മാപുനല്കിയാല്‍ ശിക്ഷയില്‍ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ മലപ്പുരത്തെത്തിയത് അലിയുടെ ഭാര്യ രസിയ ആണ് അശിഉഇക്കിന്ടെ ഉമ്മയെ കാണാനെത്തി മാപ്പുവാങ്ങിയത്
ഇതോടു കൂടിയെങ്കിലും അലിക്ക് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷയിലാണ് റസിയയുടെ മടക്കം

Share This Video


Download

  
Report form