അപ്പിള്‍ കഴിച്ചോളൂ കുടവയര്‍ കുറയ്ക്കാം
ശരീര ഭാരം കുറക്കാന്‍ ആപ്പിള്‍
നാരുകളുടെ സമ്പുഷ്ടമായ കലവറയാണ് ആപ്പിള്‍. ദഹന പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുവാനും അമിതഭാരവും കുടവയറും കുറയ്ക്കാനും അപ്പിള്‍ സഹായിക്കും.ആപ്പിളിലടങ്ങിയ പെക്ടിന്‍ നാരുകളും പോളിഫിനോളുകളും ശരീരത്തിലെ മോശം കൊളസ്ട്രോളിനെ കുറക്കാന്‍ സഹായിക്കുന്നു.കൂടാതെ ആന്റി ഓക്സിഡന്റുകള്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ചര്‍മത്തിനും ആരോഗ്യം നല്‍കുന്നു.ആപ്പിളിൽ അടങ്ങിയ പെക്റ്റിൻ, ഭക്ഷണത്തിലെ അമിത കൊഴുപ്പിനെ ശരീരം വലിച്ചെടുക്കുന്നതിൽ നിന്നു തടയുന്നു.ഇതോടൊപ്പം തന്നെ സുഗമമായി ദഹനം നടക്കുകയും ശരീര ഭാരം കുറയുകയും ചെയ്യും.
ഒരു ദിവസം ശരീരത്തിന് ആവശ്യമായതിന്റെ 16 ശതമാനം നാരുകള്‍ ഒരു ആപ്പിള്‍ കഴിക്കുന്നത് വഴി ലഭിക്കും.കാലറി വളരെ കുറഞ്ഞ പഴമായതിനാല്‍ കൂടുതല്‍ കഴിക്കുന്നതിനുമാശങ്ക വേണ്ട.ആപ്പിളില്‍ 85 ശതമാനവും ജലാംശം അടങ്ങിയിരിക്കുന്നതിനാല്‍ ഊര്‍ജസ്വലമായിരിക്കാനും ആപ്പിള്‍ സഹായിക്കും.
രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനൊപ്പം ശരീര സൗന്ദര്യവും അപ്പിള്‍ പ്രധാനം ചെയ്യുന്നു