പഴയ ആഭരണം പുതുക്കുമ്പോൾ ശ്രദ്ധിക്കുക
സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിൽ നിരവധി ഘടകങ്ങളുണ്ട്, അവയിലൊന്ന് നിർമ്മാണ ചാർജ്ജാണ്
നിങ്ങളുടെ പഴയ ആഭരണങ്ങൾ ആധുനിക വൽക്കരിക്കുമ്പോൾ അല്ലെങ്കിൽ പുതിയ രൂപത്തിലാക്കി എടുക്കുമ്പോൾ അബദ്ധം പിണയാതിരിക്കാൻ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്
സ്വർണ്ണപരിശോധന സെന്ററിലേക്കോ അല്ലെങ്കിൽ സ്ഥാപിതമായ അക്രഡിറ്റഡ് ഗോൾഡ് റീട്ടെയിലർ ഷോറൂമിലേക്കോ നിങ്ങൾ നിങ്ങളുടെ പഴയ സ്വർണ്ണത്തിന്റെ പരിശുദ്ധത പരിശോധിക്കുന്നതിനായി കൊണ്ടുപോവുക.ലോഹത്തിന്റെ യഥാർത്ഥ തൂക്കവും കാരറ്റിലോ ശതമാനത്തിലോ ഇതിന്റെ പരിശുദ്ധതയും രേഖപ്പെടുത്തുന്ന ഒരു ടെസ്റ്റ് റിപ്പോർട്ട് സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും. സ്വർണ്ണം റീസൈക്കിൾ ചെയ്യുന്നതിൽ നിരവധി ഘടകങ്ങളുണ്ട്, അവയിലൊന്ന് നിർമ്മാണ ചാർജ്ജാണ്. സ്വർണ്ണം റീസൈക്കിൾ ചെയ്ത് പുതിയ സ്വർണ്ണാഭരണങ്ങൾ ഉണ്ടാക്കുമ്പോൾ, നിർമ്മാണ ചാർജ്ജുകൾ കൂട്ടിച്ചേർക്കപ്പെടും.നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾ റീസൈക്കിൾ ചെയ്യുന്നതിന് മുമ്പ് നിലവിലുള്ള സ്വർണ്ണ മൂല്യത്തെ പരിശോധിച്ചാൽ നിങ്ങൾക്ക് നിലവാരമുള്ള നിർമ്മാണ ചാർജ്ജുകൾ നല്ല രീതിയിൽ മനസ്സിലാക്കാം.സ്വർണ്ണം അനേകം ഉരുകൽ പ്രക്രിയകളും, സോൾഡറിങ്ങും കട്ടിങ്ങും എന്നിവയിലൂടെ കടന്നു പോവുന്നതിനാൽ പുതിയ ഡിസൈനുകളിലേക്ക് സ്വർണ്ണത്തെ റീസൈക്കിൾ ചെയ്യുന്ന സമയത്ത്, അവയെല്ലാം ഉപയോഗിക്കാനാവില്ല.