കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ദിലീപും പിന്നെ എഎംഎംഎയിലെ വിവാദങ്ങളുമാണ്. ദിനം പ്രതി എഎംഎംഎയിലെ പൊട്ടിത്തെറിയെ കുറിച്ചുള്ള നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതിനെ ചൊല്ലി ഉണ്ടായ അഭിപ്രായഭിന്നതയാണ് സിനിമ മേഖലയിലെ പൊട്ടിത്തെറിയ്ക്ക് കാരണമായത്.