ഈ വര്‍ഷത്തെ വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു.ക്ഷേത്രക്കടവില്‍ ആദ്യ പള്ളിയോടം( തെക്കേമുറി ) എത്തി.ദേവസ്വം പ്രസിഡന്‍റ് പദ്മകുമാര്‍ ദക്ഷിണ നല്‍കി സ്വീകരിച്ചു.ലക്ഷക്കണക്കിന് ആളുകളാണ് വള്ളസദ്യയ്ക്കായി എത്തുന്നത് .രണ്ടര മാസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ആറന്മുള വള്ളസദ്യ.ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഭക്ഷണ മാമാങ്കം.ആറന്മുള സദ്യയില്‍ മുപ്പത്തിയാറു വിഭവങ്ങളാണ് ഉള്‍പ്പെടുത്തുന്നത് .കൃഷ്ണ ഭഗവാന്റെ ജന്മനാള്‍ എന്നു വിശ്വസിക്കപ്പെടുന്ന അഷ്ടമി രോഹിണി നാളിലാണ് വള്ള സദ്യ നടക്കുക.