kadai kutty singam movie review
സിങ്കം എന്ന സിനിമയിലൂടെ തകര്‍ത്തഭിനയിച്ചത് സൂര്യയാണെങ്കില്‍ ചേട്ടന്റെ പാത പിന്തുടര്‍ന്ന് മറ്റൊരു സിങ്കമായി അനിയന്‍ കാര്‍ത്തിയും എത്തിയിരിക്കുകയാണ്. കടൈക്കുട്ടി സിങ്കം എന്ന് പേരിട്ടിരിക്കുന്ന സിനിമ പാണ്ടിരാജ് ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിന്ന ബാബു എന്ന പേരില്‍ തെലുങ്കിലും സിനിമ റിലീസിനെത്തിയിരുന്നു. കാര്‍ത്തി നായകനായി അഭിനയിക്കുമ്പോള്‍ സയേഷയാണ് നായിക. ഇവര്‍ക്കൊപ്പം സത്യരാജ്, അര്‍ത്തന ബിനു, പ്രിയ ഭാവാനി ശങ്കര്‍, സൂര്യ തുടങ്ങി വമ്പന്‍ താരനിരയാണുള്ളത്.
#KadaiKuttiSingam