ട്രംപിനെ 'ഇഡിയറ്റാ'ക്കി ഗൂഗിള്‍
ഗൂഗിളില്‍ ഇഡിയറ്റ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ട്രംപിന്റെ ഫോട്ടോ
ഗൂഗിളിനെ സംബന്ധിച്ച് ഇഡിയറ്റ് എന്നാ വാക്കിന് പറ്റിയ രൂപം ട്രംപിന്റെതാണ്.ഗൂഗിളിന്റെ അല്‍ഗോരിതത്തില്‍ ഒരു ഓണ്‍ലൈന്‍ ആക്ടിവിസ്റ്റ് നടത്തിയ വിദ്യയാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ട്.ട്രംപിന്റെ നയങ്ങളില്‍ പ്രകോപിതരായ ഒരുകൂട്ടം ആക്ടിവിസ്റ്റുകള്‍ ഓണ്‍ലൈനില്‍ ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്.അമേരിക്കന്‍ ഇഡിയറ്റ് എന്നാണ് പ്രതിഷേധക്കാര്‍ ട്രംപിനെ വിശേഷിപ്പിക്കുന്നത്.ഗൂഗിളിന്റെ ഇമേജ് സെര്‍ച്ചിങ്ങിനെ ഹാക്ക് ചെയ്തതാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.