വൈകുനേരത്തെ ചായയുടെ കൂടെ രുചിയോടെ കഴിക്കാൻ കഴിയുന്ന കടല
പരിപ്പ് കട് ലറ്റ് രുചി കൊണ്ടും പോഷക ഗുണങ്ങൾ കൊണ്ടും വളരെ നല്ലതാണു. കടല പരിപ്പ് കൊണ്ട് കട് ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
.കുട്ടികൾക്കു വൈകിട്ട് സ്‌കൂൾ കഴിഞ്ഞു വന്നാൽ ഈ വിഭവം തയ്യാറാക്കി കൊടുക്കാവുന്നതാണ്. ഇതൊന്നു പരീക്ഷിച്ചു നോക്കൂ. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപെടും. നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം നാരുകൾ ചന ദാലിൽ അടങ്ങിയിട്ടുണ്ട്.സിങ്ക് ,കാൽസ്യം,പ്രോടീൻ എന്നിവയുടെ സ്രോതസാണിത്.അതിനാൽ വിശപ്പ് അകറ്റുന്ന ഈ വിഭവം ആരോഗ്യകരമായ സ്റ്റാർട്ടർ ആയും നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ നൽകി പരിപോഷിപ്പിക്കാനും സഹായിക്കും.വൈകുനേരത്തെ ചായയ്ക്ക് പായ്ക്കറ്റ് ഭക്ഷണവും , മറ്റു ഫാസ്റ്റ് ഫുഡും കഴിക്കുന്നതിനേക്കാൾ എത്രയോ നല്ലത് ഇത് കഴിക്കുന്നതാണ്